NEWS
കോടുകുളഞ്ഞി വൈ എം സി ഏ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
19/08/2026 07:03 PM IST
nila

കോടുകുളഞ്ഞി: വൈ എം സി ഏ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫുട്ബാൾ ഗോൾ ചലഞ്ച് പരിപാടി നടത്തി. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീദം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരം വൈ എം സി ഏ ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു. വൈ എം സി എ ബോർഡ് അംഗങ്ങൾ, വിമൻസ് ഫോറം, യൂണി വൈ നേതാക്കൾ സന്നിഹിതരായിരുന്നു. ഒന്നാം സ്ഥാനം എ എം ബി സി കോടുകുളഞ്ഞിയും, രണ്ടാംസ്ഥാനം ക്രൈസ്റ്റ് ചർച്ച് വിദ്യാപീദ് ഉം കരസ്തമാക്കി. സെക്രട്ടറി ചെറിയാൻ ചേരിക്കൽ നന്ദി പ്രകാശിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










